റിയാലിറ്റി ഷോകള്‍ പലതും പരിധി വിട്ടുള്ള രീതികള്‍ അവലംബിക്കുന്നത് നാം പല രീതിയിലും കണ്ടു കഴിഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ ഉള്ളില്‍ തീ കോരിയിടുന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രീതിയിലുള്ള റിയാലിറ്റി ഷോയായ ലവ് ഐലന്റാണ് ബ്രിട്ടനിലെ മാതാപിതാക്കള്‍ക്ക് പേടി സ്വപ്നമായിരിക്കുന്നത്. ഐടിവി എന്ന ചാനലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. കൗമാരക്കാര്‍ക്കിടയില്‍ ഷോ വന്‍ വിജയമായിക്കഴിഞ്ഞു. കൗമാരക്കാര്‍ക്കും യുവതീ യുവാക്കള്‍ക്കും ഷോ ഇഷ്ടപ്പെട്ടെങ്കിലും മുതിര്‍ന്നവര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഇത് കുട്ടികളെ വഴിതെറ്റിക്കുകയേ ചെയ്യൂവെന്നാണ് മുതിര്‍ന്നവരുടെ അഭിപ്രായം.
മാതാപിതാക്കള്‍ ഈ ഷോ കാണുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്നുണ്ടെങ്കിലും ഇവര്‍ കാണണമെന്ന വാശിയിലാണ്. അതിനിടെ ഷോ കാണിക്കാത്തതിന് 11 കാരി വീട്ടില്‍ വച്ച് അക്രമാസക്തയായ സംഭവവുമുണ്ടായി. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ഷോ കാണിക്കാന്‍ പെണ്‍കുട്ടി വീട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഈ സംഭവം അടുത്തുള്ള കടയുടമ പോലീസിലറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സ്വകാര്യ രംഗങ്ങള്‍ വരെ ചിത്രീകരിക്കുന്ന ഷോയോട് സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ്. ഷോ ആരംഭിച്ചത് മുതല്‍ ബ്രിട്ടനിലെ മാതാപിതാക്കള്‍ ഏറെ ആശങ്കയിലാണ്.
Post Your Comments