ന്യൂഡല്‍ഹി•മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രിയോടെയായിരുന്നു കൂടിക്കാഴ്ച. കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. ചീഫ്സെക്രട്ടറി പോൾ ആന്റണിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും പരസ്പരം സംസാരിക്കാതെ ഇരുവരും മാറി നിൽക്കുകയായിരുന്നു.
Post Your Comments