ഹൈദരാബാദ്: മാനസ്സികാസ്വാസ്ഥ്യമുള്ള മൂകരായ ഇരട്ട സഹോദരങ്ങളെ അമ്മാവൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് സംഭവം. നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ മക്കളായ പന്ത്രണ്ട് വയസുള്ള ഇരട്ടകളായ വിഷ്ണു വര്‍ധന്‍ റെഡ്ഡി സ്രുജന എന്നിവരെയാണ് അമ്മാവനായ മല്ലികാര്‍ജ്ജുന്‍ റെഡ്ഡി കൊലപ്പെടുത്തിയത്.
Read Also: ജിയോയ്‌ക്കെതിരെ അവതരിപ്പിച്ച പ്ലാൻ പരിഷ്ക്കരിച്ച് എയർടെൽ
നീന്തല്‍ പരിശീലിപ്പിക്കാം എന്ന പറഞ്ഞാണ് വീട്ടിൽ നിന്നും ഇയാൾ കുട്ടികളെ വിളിച്ചുകൊണ്ടുപോയത്. തുടർന്ന് കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതശരീരങ്ങള്‍ മറവു ചെയ്യാനായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെടുകയായിരുന്നു. സഹോദരിക്ക് കുട്ടികള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് കൊന്നതെന്ന് ഇയാള്‍ പോലീസിൽ മൊഴി നൽകി. ഇയാൾക്കൊപ്പം സഹായിയും പിടിയിലായിട്ടുണ്ട്.
Post Your Comments