കൊച്ചി: മാഹിയില്‍ സിപിഎം പ്രവര്‍ത്തകനായ കനിപൊയില് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ ആണ് മുഖ്യപ്രതിയെന്നു പോലീസ് പറയുന്നു. സനീഷ് എന്ന ആളെയാണ് എറണാകുളം പിറവത്തു നിന്നും അറസ്റ്റ് ചെയ്തത്. പിറവം പൊലീസിന്റെ സഹായത്തോടെ മാഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത്, കൊലപാതകശേഷം എറണാകുളത്തേക്ക് കടന്ന സനീഷ്, പിറവത്ത് ബിജെപി അനുഭാവിയായ സുധിയുടെ ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണ്.
Post Your Comments