വൈത്തിരി: വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു പരിക്കേറ്റ സ്ത്രീ മരിച്ചു. വ്യാഴാഴച പൊഴുതന ആറാം മൈലില്‍ അച്ചൂര് വീട്ടില്‍ കുഞ്ഞാമി(70 )യാണ് മരിച്ചത്. കനത്ത മഴയില്‍ വ്യാഴാഴ്ച ഉച്ചയോടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണ് കുഞ്ഞാമിയും മരുമകള്‍ ഫാത്തിമ(35)യും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴച വൈകീട്ട് ഏഴുമണിയോടെ മരിച്ചു. ഏതാനും വര്‍ഷം മുന്‍പ് ഗള്‍ഫില്‍വെച്ച് കുഞ്ഞാമിയുടെ മകന് ഷാഫിയും മരണപ്പെട്ടിരുന്നു.
Also read:ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
Post Your Comments