Kerala

നികുതിവെട്ടിപ്പ് തടയാൻ തിയറ്ററിൽ പുതിയ സംവിധാനം

കൊ​ച്ചി: നികുതിവെട്ടിപ്പ് ഒഴിവാക്കാൻ തിയറ്ററിൽ വീണ്ടും ഇ ​ടി​ക്ക​റ്റ് സംവിധാനം ഒരുക്കുന്നു. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ തി​യെറ്റ​റു​ക​ളി​ലും ഇ​ടി​ക്ക​റ്റി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കും എ.​കെ.​ബാ​ല​നും നി​യ​മ​സ​ഭ​യിൽ അറിയിച്ചു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ കാ​ലത്ത് തിയറ്ററുകളിൽ ഇ-​ടി​ക്ക​റ്റി​ങ് ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നിച്ചെങ്കിലും ഒ​രു വി​ഭാ​ഗം തി​യെറ്റ​ര്‍ ഉ​ട​മ​ക​ളു​ടെ എ​തി​ര്‍പ്പു​മൂ​ലം ഇ​ത് വൈകുകയായിരുന്നു.

Read Also: പോലീസ് സേനയിൽ അമർഷം; അടിയന്തര യോഗം വിളിച്ച് ഡിജിപി

ജി​എ​സ്ടി കൂ​ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​നി​മാ​മേ​ഖ​ല​യി​ല്‍ നി​കു​തി വെ​ട്ടി​പ്പു ന​ട​ക്കു​ന്നു​വെ​ന്ന​തു വ്യ​ക്ത​മായതോടെയാണ് ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് തോ​മ​സ് ഐ​സക്ക് വ്യക്തമാക്കി. ഇ-​ടി​ക്ക​റ്റി​ങ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ എ​ത്ര​പേ​ര്‍ സി​നി​മ ക​ണ്ടു​വെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളി​ല്‍ ധാ​ര​ണ ഉ​ണ്ടാ​കും, കൂ​ടാ​തെ തി​യെറ്റ​ര്‍ വ​രു​മാ​നം പ​ങ്കു​വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ല്‍ സു​താ​ര്യ​ത വ​രു​ത്താ​നും സാ​ധി​ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button