കൊച്ചി: നികുതിവെട്ടിപ്പ് ഒഴിവാക്കാൻ തിയറ്ററിൽ വീണ്ടും ഇ ടിക്കറ്റ് സംവിധാനം ഒരുക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ തിയെറ്ററുകളിലും ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രിമാരായ തോമസ് ഐസക്കും എ.കെ.ബാലനും നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിയറ്ററുകളിൽ ഇ-ടിക്കറ്റിങ് നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും ഒരു വിഭാഗം തിയെറ്റര്‍ ഉടമകളുടെ എതിര്‍പ്പുമൂലം ഇത് വൈകുകയായിരുന്നു.
Read Also: പോലീസ് സേനയിൽ അമർഷം; അടിയന്തര യോഗം വിളിച്ച് ഡിജിപി
ജിഎസ്ടി കൂടി വന്ന സാഹചര്യത്തില്‍ സിനിമാമേഖലയില്‍ നികുതി വെട്ടിപ്പു നടക്കുന്നുവെന്നതു വ്യക്തമായതോടെയാണ് ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കുന്നതിലൂടെ എത്രപേര്‍ സിനിമ കണ്ടുവെന്ന കൃത്യമായ കണക്കുകളില്‍ ധാരണ ഉണ്ടാകും, കൂടാതെ തിയെറ്റര്‍ വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ചലച്ചിത്ര മേഖലയില്‍ സുതാര്യത വരുത്താനും സാധിക്കും
Post Your Comments