കാലാവസ്ഥാ വ്യതിയാനം മൂലം ദുബായിലെ ജനത്തിരക്കുള്ള ബീച്ച് താല്‍കാലികമായി അടച്ചു. ഇത് സംബന്ധിച്ച് എമര്‍ജന്‍സി ആന്‍ഡ് റസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരാണ് ഉത്തരവിറക്കിയത്.
ദുബായിലെ ജുമൈറ ബീച്ചാണ് കാലാവസ്ഥാ വ്യതിയാനം മൂലം അടച്ചിട്ടത്. ജുണ്‍ 16 രാത്രി 12 വരെയാണ് ബീച്ച് താല്‍കാലികമായി അടച്ചിരിക്കുന്നത്. കടലില്‍ തിരകള്‍ ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണെന്നും സന്ദര്‍ശകര്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബീച്ച് തുറക്കുന്നത് വരെ ഇവിടെ കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബായിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കടല്‍ കൂടുതല്‍ ദിവസത്തേക്ക് രൂക്ഷമായിരിക്കാന്‍ സാധ്യതയുണ്ട്. ബീച്ച് തുറന്നാലും കടലില്‍ ഇറങ്ങുന്നതിന് കുറച്ച് ദിവസത്തേക്ക് വിലക്ക് വന്നേക്കും.
Post Your Comments