മുംബൈ: കോടതി അയയ്ക്കുന്ന നോട്ടീസുകൾ കൈപ്പറ്റാതെ കോടതിയെ വഞ്ചിക്കുന്നവർക്ക് നോട്ടീസ് വാട്‌സാപ്പിലൂടെ അയയ്ക്കാമെന്ന് കോടതി. ഇവർ ഇത് കണ്ടിട്ടുണ്ടോയെന്ന് വാട്‌സാപ്പ് സംവിധാനത്തിലൂടെ അറിയാൻ കഴിയും. നോട്ടീസ് കൈപ്പറ്റാതിരിക്കുന്നവർക്ക് വാട്‌സാപ്പിലൂടെ നോട്ടീസ് അയച്ചാലും മതിയെന്ന് കോടതി. നോട്ടീസ് അവർ കണ്ടതായി മനസിലാക്കിയാൽ ഇവർ നോട്ടീസ് കൈപ്പറ്റിയതിന് തുല്യമാണെന്നും
മുംബൈ ഹൈക്കോടതി പറഞ്ഞു.
also read: വിജയ് മല്യയ്ക്ക് വന്‍ തിരിച്ചടിയായി ലണ്ടന്‍ കോടതി ഉത്തരവ്
വാട്‌സാപ്പിലൂടെ പിഡിഎഫ് ഫയലായിയാകും നോട്ടീസ് അയയ്ക്കുക. നിരവധി പേരാണ് പോസ്റ്റിൽ അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റാതെ കോടതിയെ പറ്റിക്കുന്നത്. ഇതിന് ഏറ്റവും ഉത്തമമായ വഴിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. മുംബൈ ഹൈക്കോടതിയിൽ ഒരു കേസ് പരിഗണിക്കവെ കോടതി നോട്ടീസ് കൈപ്പറ്റാതിരുന്ന പ്രതിയെ കുടുക്കാൻ അഭിഭാഷകർ തന്നെയാണ് കോടതിയിൽ ഈ വഴി അവതരിപ്പിച്ചത്.
Post Your Comments