കണ്ണൂര്‍: സ്വന്തം ജീവൻ നൽകി ആതുരസേവനം ചെയ്ത ലിനിയെ ആരും മറന്നു കാണില്ല. എന്നാൽ വെറും ഓർമകളിൽ മാത്രമല്ല യാത്രകളിലും തന്റെ കൂടെ കൂട്ടി മറ്റുള്ളവരുടെ കൂടി ഓർമ്മകളിലേക്കെത്തിക്കാനാണ് പ്രേംജിത്തിന്റെ ശ്രമം. കണ്ണൂരിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറായ പ്രേംജിത്തിന് ലിനിയെക്കുറിച്ച് വാർത്തകളിൽ അറിഞ്ഞുള്ള അറിവ് മാത്രമെയുള്ളു. മുത്തപ്പന്റെ പടമായിരുന്നു മുൻപ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.
ആ സ്ഥാനത്താണ് ലിനിയുടെ പടം പ്രേം ജിത്ത് സ്ഥാപിച്ചത്. തന്റെ കുടുംബത്തിൽ ആരും തന്നെ നേഴ്‌സുമാർ ഇല്ലെന്നും ലിനിയോടുള്ള ബഹുമാനം കൊണ്ടാണ് താൻ ഇങ്ങനെ ചെയ്തതെന്നും പ്രേം ജിത്ത് വ്യക്തമാക്കുന്നു. പ്രേം ജിത്തിന് ഒരു ആഗ്രഹം കൂടിയുണ്ട്. തന്റെ ജീവിത സഖിയായി ഒരു നേഴ്സ് വരണമെന്ന്. പ്രേംജിത്ത് ചെയ്തത് ചെറിയ കാര്യമാണെങ്കിലും ഈ ഓട്ടോറിക്ഷ കാണുന്നവരെല്ലാം ലിനിയെക്കുറിച്ച് ചിന്തിക്കും.
Post Your Comments