
തിരുവാനന്തപുരം: എഡിജിപിയുടെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദമെന്ന് ആക്രമണത്തിനിരയായ ഗവാസ്കർ. ഉന്നത ഉദ്യോഗസ്ഥർ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നതായി പരാതിക്കാരനായ ഗവാസ്കർ പറയുന്നു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ഗവാസ്ക്കർ കൂട്ടിച്ചേർത്തു. എഡിജിപിയുടെ വീട്ടിൽ നടന്നത് പച്ചയായ മനുഷ്യാവകാശലംഘനമാണ്.
also read: എഡിജിപിയുടെ മകളുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ്
സായുധസേനാ എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവറും തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്കർ കഴഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. എഡിജിപിയുടെ സിവിൽ സർവീസ് പ്രവേശനത്തിനു തയാറെടുക്കുന്ന മകൾ തന്നെ ക്രൂരമായി മർദിച്ചതായാണ് ഗവാസ്കറിന്റെ പരാതി. ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടർന്ന് ഗവാസ്കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെപ്പറ്റി പ്രതികരിക്കാനില്ലെന്ന് എഡിജിപി പറഞ്ഞു.
Post Your Comments