തിരുവന്തപുരം: ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദയുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
read also: പോലീസുകാരനെ മർദ്ദിച്ച സംഭവം : എഡിജിപിയുടെ മകൾക്കെതിരെ കേസ്
അതേസമയം പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌നിഗ്ദക്കെതിരെയും കേസുണ്ട്. സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്‌കറിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ പേരൂര്‍ക്കട ജില്ലആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments