ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏവരും കാത്തിരുന്ന ഓഫര്‍ അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ ആരെങ്കിലും സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് ആ പോസ്റ്റിട്ട ഉപയോക്താവിനെ അറിയിക്കുന്ന ഫീച്ചറാണ് ഒഴിവാക്കുന്നത്. കാരണം എന്തെന്ന് വ്യക്തമല്ല.
ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് കാണാന്‍ 24 മണിക്കൂര്‍ മാത്രമാണ് സമയം. അതിനാൽ ഇവ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കില്ല. ഇക്കാരണത്താൽ ആളുകള്‍ അവയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിക്കുന്നത്. ശേഷം ഇവ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതുമായും കണ്ടെത്തിയിരുന്നു. ഇതാണ് സുരക്ഷാ ഫീച്ചര്‍ ഒരുക്കാനുള്ള കാരണങ്ങളിലേക്ക് വഴി തെളിച്ചത്. ഇത് താമസിയാതെ അവതരിപ്പിക്കുമെന്ന് ജനുവരിയില്‍ വാര്‍ത്തകളും റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments