അസം: ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കൊലയ്ക്ക് പിന്നില്‍ ഞെട്ടിക്കുന്ന കാരണം. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യയെ കുത്തിക്കൊന്നത്. സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിക്കൊണ്ട് ഇയാള്‍ ഭാര്യയെ കുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അടുത്തിടെയാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. എന്നാല്‍ താന്‍ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വ്യാജ പരാതിയാണ് ഭാര്യ നല്‍കിയതെന്നും അതുകൊണ്ടാണ് കുത്തിക്കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments