അമ്പലപ്പുഴ: സാധാരണയായി അധിക പോലീസ് എസ്കോര്‍ട്ടോ മറ്റൊ ഇല്ലാതെ യാത്ര ചെയ്യുന്നയാളാണ് മന്ത്രി തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാഹനം തട്ടി അപകടമുണ്ടായി എന്ന വാര്‍ത്ത ഇതാദ്യമാകും. അതിനിടെയാണ് അപകട വാര്‍ത്തയിലും മന്ത്രി വ്യത്യസ്ഥനായയത്. അമ്പലപ്പുഴയില്‍ ബൈക്ക് യാത്രികനെ തോമസ് ഐസക്ക് സഞ്ചരിച്ചിരുന്ന കാര്‍ തട്ടി കഴിഞ്ഞ ദിവസം അപകടമുണ്ടായിരുന്നു. പുന്നപ്ര അഞ്ചിന്വെളിയില് അനീഷിനാണ് (31) അപകടത്തില്‍ പരുക്കേറ്റത്. എന്നാല്‍ അപകട സമയത്ത് രക്ഷകനായതും മന്ത്രി തന്നെയായിരുന്നു.
അനീഷിനെ തന്റെ കാറില്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയുമായിരുന്നു. ഹൈവേയില്‍ പുന്നപ്ര കളിത്തട്ട് ഭാഗത്ത് വെച്ച് ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. തിരുവന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. സംഭവം പുറത്ത് വന്നതോടെ മന്ത്രിയെ പ്രശംസിച്ച് വാര്‍ത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Post Your Comments