പുനലൂര്‍: കൊല്ലത്ത് മരണവീട്ടില്‍ മതപരിവര്‍ത്തനത്തിന് ശ്രമം. സംഘടനയ്‌ക്കെതിരെ പുനലൂര്‍ സ്വദേശി പരാതി നല്‍കി. മതംമാറ്റം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ സംഘടന മരണവീട്ടില്‍ ഇടപെട്ടതായാണ് പരാതി. പുനലൂര്‍ സ്വദേശി ബിച്ചു ബ്രഹ്മദത്തന്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ അച്ഛന്‍ മരിച്ച വേദനയില്‍ കഴിയുന്ന അമ്മയെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്നാണ് ബിച്ചു പറയുന്നത്.
ബിച്ചു ബ്രഹ്മദത്തന്റെ പിതാവ് ഒരുമാസം മുമ്പാണ് മരിച്ചത്. തുടര്‍ന്ന് എല്ലാവരും വിയോഗത്തിന്റെ വേദനയില്‍ ഇരിക്കുമ്പോഴാണ് ഒരു ക്രൈസ്തവസംഘടനയുടെ പേരില്‍ ബിച്ചുവിന്റെ മാതാവിന് ഒരു കത്ത് വന്നത്. നിര്‍മ്മല എന്ന സ്ത്രീയുടെ പേരില്‍ വന്ന കത്തില്‍ മരിച്ചശേഷം പ്രിയപ്പെട്ടവര്‍ എവിടെയെന്നറിയാന്‍ നോട്ടീസിലെ അഡ്രസില്‍ എഴുതിയാല്‍ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. അവര്‍ക്കൊപ്പം ചെന്നാല്‍ എല്ലാ വിഷമങ്ങളും തീര്‍ത്തുതരുമെന്നും യഹോവയെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചുമൊക്കെ അപദാനങ്ങളെഴുതിയ നോട്ടീസില്‍ പറയുന്നു. മരിച്ചവീട്ടില്‍ വന്ന് മതംമാറ്റാന്‍ പ്രേരിപ്പിക്കുന്നതിനെ അതിരൂക്ഷമായാണ് ബിച്ചു വിമര്‍ശിക്കുന്നത്.
‘ഇങ്ങനെയൊരു ദുരന്തം നടന്നതോടുകൂടി ഞങ്ങളുടെ ദൈവം ഇല്ലാതായി എന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല.എന്റെ അമ്മ എല്ലാ ദിവസവും ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീയാണ്.ഞങ്ങളെല്ലാവരും വിശ്വാസികളാണ്.എന്റെ അച്ഛന്‍ മരിച്ചെങ്കില്‍ അതിന് വേണ്ടുന്ന കര്‍മങ്ങള്‍ ഒരുമകനെന്ന് നിലയില്‍ ഞാന്‍ ചെയ്തിട്ടുണ്ട്.അതുപോലെ ഞങ്ങളുടെ അച്ഛന്റെ ആത്മാവില്‍ വിശ്വസിച്ച് മുന്നോട്ടുപോകുന്നു.അച്ഛന്‍ മരിച്ചത് നഷ്ടം തന്നെയാണ്. ആ നഷ്ടം ഇനി ആരുവിചാരിച്ചാലും നികത്താനും സാധിക്കില്ലെന്ന് വേദനയോടെ ബിച്ചു പറഞ്ഞു
Post Your Comments