തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ബിനോയ് വിശ്വം നാമനിര്‍ദേശ പത്രികയില്‍ നല്‍കിയത് കള്ള സത്യവാങ്ങ്മൂലമെന്ന പേരില്‍ വ്യാജ പ്രചരണം. ബിനോയ് വിശ്വത്തിന് 25000 രൂപ പെന്‍ഷനുണ്ടെന്നും ഇതിന്റെ നികുതി അടയ്ക്കുന്നില്ലെന്നുമായിരുന്നു വ്യാജ വാര്‍ത്ത. എന്നാല്‍ തനിക്ക് 13750 രൂപയാണ് എംഎല്‍എ പെന്‍ഷന്‍ ലഭിക്കുന്നതെന്നും ഇത് നികുതിത്തുകയ്ക്ക് അകത്ത് വരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
24000 രൂപയാണ് എംഎല്‍എ പെന്‍ഷന്‍, അഞ്ച് വര്‍ഷം എംഎല്‍എ ആയതിനാല്‍ 1000 രൂപ കൂടി അധികം ആകെ 25000 രൂപ ബിനോയ് വിശ്വത്തിന് പെന്‍ഷന്‍ ലഭിക്കും എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പെന്‍ഷനായി തനിക്ക് ആകെ ലഭിക്കുന്നത് 13750 രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എംഎല്‍എ പെന്‍ഷനായി ലഭിക്കുന്നത് 13750 രൂപയാണെന്നും ഇത് 12 ആയി ഗുണിച്ചാല്‍ കിട്ടുന്നത് ടാക്‌സബിള്‍ തുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല മന്ത്രി ആയികരുന്ന സമയം താന്‍ നികുതി പണം അടച്ചിട്ടുണ്ടെന്നും. മന്ത്രിയായുള്ള അവസാന മാസത്തെ വരെ നികുതി കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പത്ത് വര്‍ഷം എംഎല്‍എ ആയിട്ടുണ്ടെന്നും എന്നാല്‍ പുറത്ത് പറയാന്‍ പറ്റാത്ത യാതൊരു വരുമാനവും തനിക്കില്ല. ടാക്‌സബിള്‍ വരുമാനവും തനിക്കില്ല. മന്ത്രി എന്ന നിലയില്‍ കൊടുക്കേണ്ട അവസാന ടാക്‌സ് വരെ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments