Latest NewsGulf

ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കാനൊരുങ്ങി അറ്റ്‌ലസ് രാമചന്ദ്രൻ: തന്റെ കടങ്ങൾ പെരുപ്പിച്ചു കാട്ടി പ്രചരണം നടത്തി

ദുബായ്: എല്ലാം തരുകയും എല്ലാം അവസാനിപ്പിക്കുകയും ചെയ്ത ദുബായിലെ മണ്ണിൽ രണ്ടാം ജൻമം ആരംഭിക്കാൻ ഒരുങ്ങുകയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കുമെന്ന് ചങ്കുറ്റത്തോടെയുളള പ്രഖ്യാപനം. ഖലിജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ തുറന്നു പറച്ചിൽ. 1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു അവിടെ നിന്ന് കെട്ടിപ്പൊക്കിയത് ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരും.

രാമചന്ദ്രന്റെ പ്രഖ്യാപനം ആദ്യമായി അനുവദിച്ച ദിനപത്രത്തിനുള്ള അഭിമുഖത്തിലാണ്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും ഞാൻ ചെയ്തിരുന്നു. യുഎയിലുളള 19 ഷോറുമുകൾ ഇതിനകം അടച്ചു കഴിഞ്ഞിരുന്നു. കൊടുക്കാനുളള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമന്ദ്രനുണ്ട്. എനിക്ക് എത്ര കടമുണ്ടെന്ന് എനിക്കു തിട്ടമുണ്ട്. അത് എത്രയും പെട്ടെന്ന് തന്നെ കൊടുത്തു വീട്ടുമെന്നും രാമചന്ദ്രൻ പറഞ്ഞു. 3.5 ബില്യൺ ദിർഹം വാർഷിക വരുമാനം ഉണ്ടായിരുന്ന ബിസിനസ് സാമ്രാജ്യമാണ് തകർന്നടിഞ്ഞത്.

ദുബായിലുളള ഒരു ബാങ്കിന് തിരിച്ചടയ്ക്കാനുളള പണത്തിൽ വീഴ്ച വരുത്തിയിതാണ് വീഴ്ച വലുതാക്കിയത്. അത് തന്നെയായിരുന്നു വീഴ്ചയുടെ ആദ്യ ഘട്ടവും. പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിക്കപ്പെട്ടപ്പോൾ ഒരിക്കലും ഇത്രയും നാൾ ഇരുമ്പഴിയ്ക്കുളളിൽ കിടക്കേണ്ടി വരുമെന്നു കരുതിയില്ലേലും അദ്ദേഹം പറയുന്നു. തടവറയിലെ തണുപ്പിൽ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ല. എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഫീനിക്പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാമെന്നും ആത്മവിശ്വാസമുണ്ട്.

ബാധ്യതകളിൽ നിന്ന് ഒളിച്ചോടരുതെന്നു നിർബന്ധമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികൾ കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടിവന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഇന്ദുവാണ്‌ തനിക്കൊപ്പം കഷ്ടകാലത്തു ഉണ്ടായിരുന്നതെന്നും തന്റെ മോചനത്തിനായി ഇന്ദു ഒരുപാട് കഷ്ടപ്പെട്ടെന്നും രാമചന്ദ്രൻ പറയുന്നു. രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര സർക്കാരും കേരളത്തിലെ ബിജെപിയും ബിജെപി പ്രവാസി സെല്ലും ഇടപെട്ടിരുന്നു. സുഷമാ സ്വരാജിന്റെ ജാമ്യത്തിൽ ആണ് രാമചന്ദ്രന്റെ ജാമ്യമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button