India

കേജ്‌രിവാളിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്; പ്രശ്നത്തില്‍ ഇടപെടാമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്നത്തില്‍ ഇടപെടാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. എ.എ.പി എം.പി സഞ്ജയ്സിങ്ങിനെയാണ് രാജ്നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. അതേസമയം കേജ്‌രിവാളിന്റെ ആരോഗ്യ സ്ഥിതി മോശമാവുന്നുവെന്ന് കണ്ടതോടെ നാല് ആംബുലന്‍സുകള്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വീട്ടിലെത്തിച്ചിട്ടുണ്ട്.

Read Also: ബോളിവുഡ് സുന്ദരി യാമി ഗൗതമിന്‍റെ വെള്ളത്തിലെ യോഗ പരിശീലനം

നാലു മാസമായി എ.എ.പി സര്‍ക്കാരിനോട് ഡല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എന്ന പദ്ധതിക്ക് അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അരവിന്ദ് കെജ്‌രിവാളിനോടൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും നിരാഹാര സമരം നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button