തിരുവനന്തപുരം: ലോകകപ്പ് ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കൊച്ചു മകന്‍ ഇഷാനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോളെന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ചിത്രം ഷെയർ ചെയ്‌തത്. കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്.
അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. ഫുട്‌ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും. ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം.
Post Your Comments