ന്യൂഡല്‍ഹി: മരണാനന്തര ചടങ്ങിനു മുന്നില്‍ പങ്കെടുത്തിരുന്ന ആര്‍ക്കും ആ കുരുന്നിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുവാനുണ്ടായിരുന്നില്ല. കാരണം പെരുന്നാളിന് അച്ഛന്‍ വരുന്നതും കാത്തിരുന്ന ആ കുരുന്നിന്റെ മുന്നിലേക്ക് വെറും മൃതദേഹമായി അച്ഛന്‍ എത്തിയപ്പോള്‍ തകര്‍ന്നു പോയത് ഒരു കുടുംബം മുഴുവനായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ഗുലാം ഹസന്‍ വാഗയ് എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടിലെ അവസ്ഥയാണിത്.
Also Read : വെന്റിലേറ്റര്‍ സേവനം കോടതി നിഷേധിച്ചു. മരണത്തോട് മല്ലടിച്ച് 2 വയസുകാരന്‍ !
‘എന്തിനാണ് പറ്റിച്ചത് പപ്പാ, എന്തിനാണ് ഞങ്ങളെ വിട്ട് പോയത്, പെരുന്നാളിന് വീട്ടിലെത്താമെന്ന് വാക്ക് തന്നതല്ലേ…?’ സംസ്‌കാരച്ചടങ്ങിനിടെ വാഗയ്യുടെ മകന്‍ കരഞ്ഞ് കൊണ്ട് ചോദിച്ചപ്പോള്‍ കണ്ടു നിന്നവര്‍ക്ക് തേങ്ങലടക്കാനായില്ല. അച്ഛന്‍ ഇനി എന്ന് തിരിച്ച് വരുമെന്നും അവന്‍ അലറിച്ചോദിച്ചു കൊണ്ടിരുന്നു. ഗുലാം റസൂല്‍ ലോണ്‍ എന്ന മറ്റൊരു പൊലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Also Read : തണുത്ത് വിറച്ച് അവൻ എന്നും സ്‌കൂളിൽ എത്തും : ശരീരം മരവിക്കുന്ന തണുപ്പിൽ അവൻ നടക്കുന്നത് ഒരുമണിക്കൂറിലധികം
കൊല്ലപ്പെട്ട ലോണും പെരുന്നാളിന് വീട്ടിലെത്താനാണ് തീരുമാനിച്ചിരുന്നത്. ‘അദ്ദേഹം എന്നെ കഴിഞ്ഞ വൈകുന്നേരം വിളിച്ചിരുന്നു. കുട്ടികളെ റെഡിയാക്കി നിര്‍ത്താനും ഞാന്‍ അവരെ വീട്ടിലേക്ക് കൊണ്ടു പോവും.’ – ലോണിന്റെ സഹോദരന്‍ മുഹമ്മദ് യൂസഫ് പറഞ്ഞു. ഇരുവരുടെയും സംസ്‌കാര ചടങ്ങിന് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ആയിരങ്ങളാണ് പങ്കെടുത്തത്. ജില്ലാ കോടതി സമുച്ചയത്തിന് സംരക്ഷണമൊരുക്കുന്ന പൊലീസ് ചെക്ക് പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത ഭീകരരെ നേരിട്ടാണ് ഇവര്‍ കൊല്ലപ്പെട്ടത്.
Post Your Comments