ലണ്ടന്‍ : ആല്‍ഫിയുടെ ജീവന് ഒരു പോറല്‍ പോലും ഏല്‍ക്കരുതേ എന്ന് ലോകം മുഴുവനും കണ്ണീരോടെ പ്രാര്‍ഥിക്കുകയാണ്. ഈ കുരുന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ സഹായം തേടിയുള്ള മാതാപിതാക്കളുടെ അപേക്ഷ ഹൈക്കോടതി തള്ളിയതോടെ കുരുന്നിനെ ഓര്‍ത്ത് നീറുകയാണ് ഓരോ മനുഷ്യ മനസും. ലിവര്‍പൂള്‍ ആല്‍ഡര്‍ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടു വയസുകാരന്‍ ആല്‍ഫി ഇവാന്‍സിനാണ് വെന്റിലേറ്റര്‍ സേവനം നഷ്ടമായത്. ഇതോടെ കുട്ടിയുടെ ജീവന്‍ കൂടുതല്‍ അപകടാവസ്ഥയിലാണ്. വെന്റിലേറ്റര്‍ മാറ്റിയെങ്കിലും ആല്‍ഫി ആറുമണിക്കൂറോളം സ്വയം ശ്വസിച്ചെന്നും ഇതിനു ശേഷം കുട്ടിയ്ക്ക് ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ നല്‍കിയെന്നും അച്ഛന്‍ ടോം ഇവാന്‍സ് പറഞ്ഞു. എന്നാല്‍ വെന്റിലേറ്റര്‍ മാറ്റിയിട്ടും കുട്ടിയ്ക്ക് ജീവന്‍ നിലനിന്ന സാഹചര്യത്തില്‍ ചികിത്സാ സഹായം തുടരണമെന്ന മാതാപിതാക്കളുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കുന്നതിനും ഹൈക്കോടതി തീരുമാനമെടുത്തിട്ടുണ്ട്.
ദിവസം ചെല്ലുംതോറും തലയിലെ നാഡീ ഞരമ്പുകള്‍ ക്ഷയിക്കുന്ന അത്യപൂര്‍വമായ രോഗമാണ് ആല്‍ഫിയ്ക്ക്. എന്നാല്‍ വെന്റിലേറ്റര്‍ മാറ്റണമെന്നും ചികിത്സകൊണ്ട് അധികം ഫലമില്ലെന്നും കുട്ടിയ്ക്ക് സ്വാഭാവിക മരണം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ റോമിലെത്തിച്ച് ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ട് ആല്‍ഫിയുടെ മാതാപിതാക്കളായ ടോമും കെയ്റ്റും കോടതിയ്ക്കു മുന്‍പാകെ അപേക്ഷ നല്‍കിയെങ്കിലും ഡോക്ടര്‍മാരുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയായിരുന്നു. ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ആവശ്യപ്പെട്ടിരുന്നു.
Post Your Comments