കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത രണ്ടപേര്‍ കൂടി മരിച്ചു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതായിരുന്നു. കരിഞ്ചോലയിലയിലെ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയും (9). സഹോദരനും മരിച്ചു.
അതേസമയം രണ്ടുപേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ നിഗമനം. എന്നാല്‍ സംഭവ സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
ഇനിയും പത്തുപേര്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് നിഗമനം. മണ്ണിനടിയില്‍ നിന്നും രക്ഷപെടുത്തിയവരുടെ ആരോഗ്യ നില എപ്രകാരമാണെന്ന് വ്യക്തമല്ല. കരിഞ്ചോല സ്വദേശികളായ രണ്ടു കുടുംബത്തിലെ പതിനൊന്ന് പേരെയാണ് ഉരുള്‍പൊട്ടലിനു ശേഷം കാണാതായത്. ഹസ്സന്, അബ്ദുള്‍ റഹ്മാന് എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായിരിക്കുന്നത്.
Post Your Comments