തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ തോക്ക് സ്വന്തമായുള്ളവരാണ് എന്നത് നമുക്കറിയാം. എന്നാല്‍ തോക്കും തിരകളും കൈയ്യില്‍ വെക്കാന്‍ ലൈസന്‍സുള്ള രാഷ്ട്രീയ നേതാക്കള്‍ നിയമസഭയില്‍ എത്രയെണ്ണമുണ്ടെന്നതില്‍ കൃത്യമായ ധാരണയില്ല. റവന്യു വകുപ്പ് പുറത്ത് വിടുന്ന വിവരമനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, പി.സി ജോര്‍ജ് എംഎല്‍എയ്ക്കും മുന്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണിനും തോക്ക് കൈവശം വെക്കുന്നതിന് ലൈസന്‍സ് ഉണ്ട്. കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് സ്വയരക്ഷ കണക്കിലെടുത്ത് തോക്ക് കൈവശം വെക്കുന്നതിന് അനുവാദമുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ ഏറെ സുരക്ഷാ ഭീഷണിയുള്ളയാളാണ് പിണറായി വിജയന്‍.
റവന്യു വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം തോക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിരിക്കുകയാണെന്നാണ്. ഇതില്‍ വനിതകളുടെ എണ്ണം കൂടുതലാണെന്നുള്ളതാണ് അതിശയിപ്പിക്കുന്ന വസ്തുത. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ തോക്ക് ലൈസന്‍സ് നേടിയിരിക്കുന്നത്, 15 പേര്‍ !. കോഴിക്കോട് നാല്, കണ്ണൂര്‍, തിരുവനന്തപുരം,കൊല്ലം എന്നിവിടങ്ങളില്‍ മൂന്ന് എന്ന കണക്കിലാണ് വനിതകള്‍ തോക്ക് ലൈസന്‍സ് നേടിയത്. ഇന്ത്യന്‍ ആയുധ നിയമം 1959, 1962 എന്നി ചട്ടങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിയമങ്ങള്‍ക്കും അനുസരിച്ചാണ് തോക്ക് ലൈസന്‍സ് നല്‍കുന്നത്.
Post Your Comments