മോസ്കോ : 2018 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് റഷ്യയിൽ തിരിതെളിഞ്ഞു. ആദ്യ മത്സരത്തിലെ ആദ്യ ഗോൾ ആതിഥേയരായ റഷ്യ സ്വന്തമാക്കി. സൗദി അറേബ്യക്ക് എതിരായ മത്സരത്തിലെ 13ആം മിനിറ്റില്‍ യൂറി ഗസിന്‍സ്കിയുടെ ഹെഡര്‍ ഗോളിലൂടെയാണ് ആദ്യ ഗോൾ നേടിയത്. ശേഷം ഡെനീസ് ചെറിഷോവിലൂടെ രണ്ടാമത്തെ ഗോളും റഷ്യക്ക് സ്വന്തം. പകരക്കാരനായി ഇറങ്ങിയാണ് ചെറിഷോവ് റഷ്യയെ വീണ്ടും മുന്നിലെത്തിച്ചത്.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മോസ്കോയിലെ ലൂഴ്ഷ്നിക്കി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. 1990-ന് ശേഷം ഇതാദ്യമായാണ് റഷ്യ പോരാട്ടത്തിനിറങ്ങുന്നത്. ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. സോവിയറ്റ് യൂണിയനെന്ന പേരില്‍ 1966-ല്‍ സെമിയിലെത്തിയ ശേഷം ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിലൂടെ അത് മാറ്റി എഴുതാനായിരിക്കും റഷ്യ ശ്രമിക്കുക
What a time to get your first international goal!
Gazinsky scores the first goal of the FIFA #WorldCup to put Russia ahead 1-0. #RUSKSA pic.twitter.com/gKbBctrovp
— FOX Soccer (@FOXSoccer) June 14, 2018
Also read : ലോകകപ്പിലെ ആദ്യ വിജയിയെ അക്കില്ലെസ് കണ്ടെത്തും
Post Your Comments