ഗുരുവായൂര്‍: ലോഡ്ജല് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളുടെ ജീവന് രക്ഷിച്ച് പോലീസ്. ഗുരുവയൂരില്‍ സ്വകാര്യ ലോഡ്ജല് ആത്മഹത്യക്ക് ശ്രമിച്ച കൊയിലാണ്ടി സ്വദേശികളായ മുതിര്‍ന്ന കുട്ടികളുടെ അമ്മയേയും വിവാഹിതനായ ആളേയുമാണ് പോലീസ് രക്ഷപെടുത്തിയത്. തിങ്കാളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്.
Also Read : മുംബൈയിലെ തിരക്കേറിയ ഹൈവേയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍, പിന്നീട് സംഭവിച്ചത്
കമിതാക്കള്‍ ഗുരുവായൂരിലുണ്ടെന്ന് സൂചന ലഭിച്ച ബന്ധുക്കള്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് കമിതാക്കളെ ലോഡ്ജില്‍ കണ്ടെത്തിയത്. ഇരുവരും കൈഞരമ്പ് മുറിച്ചും കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്പ്പിച്ചും രക്തം വാര്‍ന്ന നിലയിലായിരുന്നു.
ഉടന്‍ തന്നെ ഇരുവരേയും മുതുവട്ടൂരിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളജിലും പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസിന്റെ സാനിധ്യത്തില്‍ ഇരുവരേയും ചൊവ്വാഴ്ച വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. എസ്.ഐ അനൂപ് ജി. മേനോന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ് അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമിതാക്കളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
Post Your Comments