KeralaLatest News

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ ഒരു മരണം

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കരിഞ്ചോലയിലാണ് ഒരാള്‍ മരിച്ചത്. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയാണ് (9)മരിച്ചത്.

കരിഞ്ചോലയില്‍ ഒഴുക്കില്‍പെട്ട കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. വയനാട് വൈത്തിരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തളിപ്പുഴ സ്വദേശികളായ അസീസ്, ഭാര്യ ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.

Also Read : കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്തിന്റെ പലഭാഗത്തും ഉരുള്‍പൊട്ടല്‍

ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. മലപ്പുറം എടവണ്ണയിലും കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടലുണ്ടായി. ഇതേതുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാത്തല്ലൂരില്‍ 6 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകട സാധ്യതയെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. കക്കയം ടൗണിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.

Also Read : കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ : ആറ് കുടുംബങ്ങള്‍ അകപ്പെട്ടു

മഴ ശക്തമായതോടെ താമരശേരി ചുരത്തില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button