KeralaLatest NewsNewsCrime

നീനുവിന് മനോരോഗമുണ്ടെന്ന് കോടതി മുന്‍പാകെ പരാതിയുമായി പിതാവ് ചാക്കോ

കോട്ടയം : നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി നിനുവിന്റെ അച്ഛനും കേസിലെ പ്രതിയുമായ ചാക്കോ. മകള്‍ നീനുവിന് മനോരോഗമുണ്ടെന്നാണ് ചാക്കോ കോടതി മുന്‍പാകെ പരാതി നല്‍കിയത്. ഇതിന് തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും പോലീസ് സീല്‍ ചെയ്ത വീട് തുറക്കാന്‍ അനുവദിച്ചാല്‍ ഇവ ഹാജരാക്കാമെന്നും ചാക്കോ കോടതി മുന്‍പാകെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഈ മാസം 18ന് കോടതി വിധി പറയും. ഇതിനിടയില്‍ ചാക്കോ കോടതി മുന്‍പാകെ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഇതിന്റെ വാദം കോടതി തിങ്കളാഴ്ച്ച കേള്‍ക്കും. എന്നാല്‍ കേസില്‍ നിന്നും പ്രതികള്‍ക്ക് രക്ഷപെടാനാണ് തനിക്ക് മാനസിക രോഗമുള്ളതായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും തനിക്ക് രോഗമില്ലെന്നും അതിന്റെ പേരില്‍ തന്നെ ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും നീനു പറഞ്ഞു. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരിക്കല്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയിരുന്നു. അന്ന് എനിക്കല്ല മാതാപിതാക്കള്‍ക്കാണ് ചികിത്സ വേണ്ടെതെന്ന് ഡോക്ടര്‍ പറഞ്ഞതായും നീനു വെളിപ്പെടുത്തി. മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ച് പോകില്ലെന്നും കെവിന്റെ വീട്ടില്‍ തന്നെ തുടര്‍ന്ന് താമസിക്കുമെന്നും നീനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button