NewsMenWomenLife StyleHealth & Fitness

ക്രിയാത്മകത, ഏകാഗ്രത: മികച്ച ലൈംഗിക ബന്ധം തുറക്കുന്ന മാന്ത്രിക ചെപ്പ് ഇവ

മാനവകുലത്തിന് പ്രകൃതി തന്ന വരദാനമാണ് ലൈംഗികത. സ്ത്രീ-പുരുഷ ബന്ധത്തെ ദൃഢമാക്കുന്ന അനുഭൂതിയാണ് ഇത്. ലൈംഗികത എന്നത് ശരീരങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍ മാത്രമല്ല. അത് മാനസികവും കൂടിയാണ്. പഞ്ചേന്ദ്രീയങ്ങളേയും ഉത്തേജിപ്പിക്കുവാനും ഉപബോധ മനസിന്റെ ആരോഗ്യത്തെ വരെ സന്തുലിതാവസ്ഥയില്‍ നിറുത്താനും ലൈംഗികതയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ച ഒന്നാണ്. ലൈംഗികതയില്‍ നിന്നും ആ അനുഭൂതി കൃത്യമായി ലഭിക്കണമെങ്കില്‍ മനസും ശരീരവും പൂര്‍ണമായി അര്‍പ്പിച്ച ശേഷം അതില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. മാനസികവും ശാരീരീകവുമായ പിരിമുറുക്കം, ശരീരത്തിലെ രക്തയോട്ടം, രോഗപ്രതിരോധ ശേഷി തുടങ്ങി ജന്മനാ ലഭിക്കുന്ന ക്രിയാത്മക ശേഷിയെ വരെ കൃത്യമാക്കി മാറ്റുവാനും കുറയ്‌ക്കേണ്ട ശാരീരിക പ്രക്രിയകളെ അപ്രകാരം മാറ്റിയെടുക്കുവാനും മികച്ച ലൈംഗികതയ്ക്ക് സാധിക്കും.

ലൈംഗികത എന്ന നിമിഷങ്ങള്‍ക്ക് ശേഷം ശരീരം മാത്രമല്ല മനസും റിലാക്‌സ്ഡ് ആകുകയാണ്. ഇന്ദ്രീയങ്ങള്‍ ആ സമയം കൃത്യമായി പ്രവര്‍ത്തിക്കും. ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഈ സമയത്ത് ചിന്തിച്ചാല്‍ കൃത്യമായി തീരുമാനത്തിലെത്താമെന്ന് വിദഗ്ധര്‍ പറയുന്നു. ലൈംഗികതയില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു മാന്ത്രികത കൂടിയുണ്ട്. മികച്ച ശാരീരീക ബന്ധത്തിന് ശേഷം ഉപബോധ മനസ് പതിവിലും 80 മടങ്ങ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഇത് ദീര്‍ഘ നേരം നില്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഈ സമയത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ പറ്റിയ സമയമാണ്. പുരുഷന്മാരിലാണ് ഇത് കൂടുതലും കാണപ്പെടുന്നതെന്നും പഠനങ്ങള്‍ പറയുന്നു. ലൈംഗികത ഒരു അനുഗ്രഹമായി കണ്ട് അത് വിശുദ്ധമാണെന്ന ചിന്തയോടെ മാത്രം ഏവരും സമീപിക്കുക. മികച്ച ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ കൂടിയാണെന്ന സത്യം മറക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button