Gulf

ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ടി മധുരം

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എമിറേറ്റ്‌സ്. ജൂണ്‍ 15 മുതല്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഐസ്‌ക്രീം ലഭിക്കും. ടെര്‍മിനല്‍ മൂന്നിന്റെ ഡിപാര്‍ചര്‍ , ട്രാന്‍സിസ്റ്റ് എന്നിവിടങ്ങളിലാണ് ഐസ്‌ക്രീം ലഭിക്കുന്നത്.

read also: ഈദ് പ്രമാണിച്ച് ദുബായ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നത് ഫ്രീ വിമാന ടിക്കറ്റ്

ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ലഭ്യമാകും. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗാണ് ഐസ്‌ക്രീം നല്‍കുന്നത്. ഇഷ്ടമുള്ള ഫ്‌ളേവര്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇവിടുണ്ട്.

ചോക്ലേറ്റ്, വനില, ഡേറ്റ് ആന്റ് അറബിക് കോഫി, മാംഗോ സോര്‍ബെറ്റ്, ലെമണ്‍ സോര്‍ബെറ്റ് തുടങ്ങിയ ഫ്‌ളേവറുകളില്‍ ഐസ്‌ക്രീം ലഭ്യമാകും. രാവിലെ 12 മണിക്കും മൂന്ന് മണിക്കും ഇടയിലും, ഉച്ചക്ക് 12.30 നും 2.30നും ഇടയിലും വൈകുന്നേരം 6മണിക്കും 9മണിക്കും ഇടയിലുമാണ് ഐസ്‌ക്രീം സൗജന്യമായി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button