തിരുവനന്തപുരം•തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനില്‍ പട്ടികജാതി യുവാക്കൾക്ക് ക്രൂരമര്‍ദ്ദനം.ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനമെന്നും ആരോപണമുണ്ട്. പൊലീസ് മർദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ബി.ജെ.പി കൗൺസിലർമാരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. തുടര്‍ന്നാണ് മർദ്ദനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയ്യാറായത്.
Post Your Comments