Latest News

ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം : ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനുകള്‍ വൈകുന്നതുമൂലം യാത്രക്കാര്‍ അങ്ങേയറ്റം ഉത്കണ്ഠകുലരാണ് അതിനാൽ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരിമായി ഇടപെടണമെന്നു കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമയ കൃത്യതയുടെ കാര്യത്തില്‍ ഇന്ത്യയിലെ 68 റെയില്‍വെ ഡിവിഷനുകളില്‍ 63-ാം സ്ഥാനമാണ് തിരുവനന്തപുരം ഡിവിഷന് ഉളളതെന്ന ദുഃഖസത്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. ട്രാക്കുകള്‍ മാറ്റുന്നതടക്കമുളള റെയില്‍വെയുടെ സുരക്ഷാശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. എന്നാല്‍ തിരുവനന്തപുരം-കാസര്‍കോട് പാത ഇരട്ടിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടും കേരളത്തില്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന തരത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ താഴെയാണ്. തീവണ്ടികളുടെ സമയകൃത്യത ഉറപ്പ് വരുത്താന്‍ മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിക്കുമ്പോഴും പുകമറ സൃഷ്ടിച്ച്, വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമായി പരിഷ്കരിച്ച് യാത്രക്കാരെ കബളിപ്പിക്കാനാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

 

Also read : മുതിർന്ന മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button