ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്. പൊടിക്കാറ്റും കൊടുംചൂടും മൂലം ജനജീവിതം ദുസഹമായതോടെ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലത്തേക്കു നിരോധിച്ച് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ഉത്തരവിറക്കിയത്. ഈ മാസം 17 വരെയാണ് നിരോധനത്തിനു പ്രാബല്യമുണ്ടാകുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ലഫ്.ഗവര്‍ണറുടെ നടപടി.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയില്‍ പൊടിക്കാറ്റ് ശക്തമായി തുടരുകയാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നു-നാലു ദിവസത്തേക്കുകൂടി വീടിനു പുറത്ത് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. മലിനീകരണം ലഘൂകരിക്കുന്നതു ലക്ഷ്യമിട്ട് ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുമെന്നും ലഫ്.ഗവര്‍ണര്‍ അറിയിച്ചു.
Post Your Comments