തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ബിനോയ് വിശ്വം നാമനിര്‍ദേശ പത്രികയില്‍ നൽകിയത് കള്ള സത്യവാങ്ങ്മൂലമെന്ന് റിപ്പോർട്ട്. അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത വര്‍ഷം ഏത് എന്ന ചോദ്യത്തിന് ‘No taxable income’ എന്നാണ് ബിനോയ്‌വിശ്വം മറുപടി നൽകിയിരിക്കുന്നത്. 5 വര്‍ഷം മന്ത്രിയെന്ന നിലയില്‍ 49000 രൂപ ശമ്പളം വാങ്ങിയ ആളാണ് തനിക്ക് ടാക്സ് അടക്കാനുള്ള വരുമാനം ഉണ്ടായിട്ടില്ല എന്ന് പറയുന്നത്.
Read Also: ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചതായി ഹാര്‍ദിക് പട്ടേല്‍
മന്ത്രിയും എം.എൽ.എയും ആയിരുന്ന വ്യക്തിയാണ് ബിനോയ് വിശ്വം. അന്നത്തെക്കാലത്ത് മന്ത്രിയായി ഇരിക്കുമ്പോൾ 49000 രൂപയാണ് ഒരാളുടെ ശമ്പളം. എം.എൽ.എമാർക്ക് 24000 ഉം. 5 വര്‍ഷം എംഎല്‍എ ആയിരിക്കുന്ന ഒരാള്‍ക്ക് 20000 രൂപയും പിന്നീട് എംഎല്‍എ ആയിരുന്ന ഓരോ അധിക വര്‍ഷത്തിനും 1000 രൂപവീതവുമാണ് ശമ്പളം ലഭിക്കുന്നത്. ബിനോയിക്ക് പെന്‍ഷന്‍ കിട്ടുന്നത് 25000 രൂപയാണ്. ആ തുക മാത്രം കണക്കാക്കിയാല്‍പോലും ആദ്ദേഹം ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള ടാക്സ് അടക്കേണ്ട നികുതി സ്ലാബിന് മുകളില്‍ വരുമാനമുള്ള വ്യക്തിയാണ്. ഇലക്ഷന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ബിനോയ് വിശ്വത്തിന്‍റെ പദവി നഷ്ടപ്പെടാന്‍ ഈയൊരു പ്രശ്‌നം കാരണമായേക്കാം.
Post Your Comments