മദ്യപാനം ജീവനെടുക്കുന്നത് ഇത് ആദ്യമല്ല. സുഹൃത്തുക്കള്‍ മദ്യപിക്കുകയും അതിനിടയില്‍ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍.
ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന മലയാളിയായ മനോജ് പിള്ള, വിശാല്‍ ത്യാഗി, പൗരുഷ്, എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടയില്‍ വിശാലും പൗരുഷും ചേര്‍ന്ന് ദീപാംശുവിന്റെ കയ്യും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി ഇ-റിക്ഷയില്‍ കയറ്റി യമുനാ നദിയില്‍ ഉപേക്ഷിക്കുന്നതിനായി എത്തി. എന്നാല്‍ അവിടെ വില്ലനായത് മൃതദേഹം അടക്കം ചെയ്ത ബാഗില്‍ നിന്ന് രക്തം ഇറ്റുവീണതായിരുന്നു. ബാഗില്‍ നിന്നും രക്തം വീഴുന്നത് കണ്ട പോലീസ് ഇവരെ ചോദ്യം ചെയ്യുകയും പിടികൂടുകയുമായിരുന്നു.
ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയിലെ വിജയിയാണ് അറസ്റ്റിലായ വിശാല്‍ ത്യാഗി. ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനാണ് ഇയാള്‍. വിശാലിന്റെ അനന്തരവനാണ് കൊല്ലപ്പെട്ട ദീപാംശു. ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള അടുത്തിടെയാണ് ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്. ഇവര്‍ കഴിഞ്ഞ അഞ്ചുമാസത്തിലധികമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
read also: ജീവൻ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് യുവതിയുടെ മൃതദേഹം ബന്ധുക്കൾ സൂക്ഷിച്ചത് ദിവസങ്ങളോളം
Post Your Comments