തിരുവനന്തപുരം: നിയമവിരുദ്ധമായി സംസ്ഥാനത്ത് ഓടുന്നത് ആയിരക്കണക്കിന് വാഹനങ്ങള്‍. സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ഓടുന്നത് 15,018 വാഹനങ്ങളും 12,344 വാഹനങ്ങള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 201417ല്‍ കാലഹരണപ്പെട്ടതുമാണ്. 11 ആര്‍ടിഒ ഓഫിസുകള്‍ക്കു കീഴിലെ 1227 ഡ്രൈവിങ് സ്‌കൂളുകളിലെ 5472 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി കാലഹരണപ്പെട്ടു.
അനുവദനീയമായതിലും കൂടിയ ഭാരം കയറ്റിയ 1270 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും 1.22 കോടി രൂപ പിഴ ഈടാക്കിയില്ല. 20,377 ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ വേഗനിയന്ത്രണ സംവിധാനം ഘടിപ്പിച്ചിട്ടില്ല. എന്നാല്‍ ഇവയ്ക്കുള്ള 12.32 കോടി രൂപ പിഴയും ഫീസും ഈടാക്കിയില്ല
പെര്‍മിറ്റ് കാലാവധി അവസാനിച്ച 14,127 വാഹനങ്ങളില്‍നിന്ന് 3.32 കോടി രൂപ പിഴ ഈടാക്കിയില്ല. 1,13,479 വാഹനങ്ങളില്‍നിന്നു നികുതി നിരക്കു പുതുക്കിയതില്‍ വ്യത്യാസമുള്ള തുക ഈടാക്കാത്തതില്‍ 128.73 കോടി രൂപയാണ് നഷ്ടം. റവന്യു വിഭാഗത്തെക്കുറിച്ചു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം.
Post Your Comments