ന്യൂഡല്‍ഹി: ചികിത്സാ ചെലവിലൂടെ ദരിദ്രരരാവുന്നതില് എറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് പഠനങ്ങള്‍. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, വെറും ഒരു വര്‍ഷത്തെ ചികിത്സാ ചെലവ് കാരണം ദാരിദ്ര്യത്തിലേക്ക് വഴുതി വീണത് ഏകദേശം 55 മില്യണ്‍ ഇന്ത്യക്കാരാണ്.
പഠമനമനുസരിച്ച് 55 മില്യണ്‍ ഇന്ത്യക്കാരില്‍ 38 മില്യണ്‍ പേരും ഇത്തരത്തിലെത്താന് കാരണം മരുന്നുകളുടെ ഉയര്‍ന്ന വിലയാണ്. കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ചികിത്സാചെലവ് കൂടുതല്‍. ഇതില്‍ കാന്‍സര്‍ ചികിത്സയ്ക്കായാണ് ഏറ്റവും കൂടുതല്‍ പണം ചിലവാക്കേണ്ടി വന്നതെന്ന് പഠനത്തില്‍ പറയുന്നു.
മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍ ഇന്ത്യയില്‍ രോഗബാധിതരായവരിലെ മൂന്നിലൊരു വിഭാഗം ജനങ്ങള്‍ മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളു. ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യപരിപാലന സംവിധാനങ്ങള്‍ നിഷ്ക്രിയമാണെന്നും, ചികിത്സാ ചെലവ് കുത്തനെ കൂടുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ആകെയുള്ളത് 3000 ജന്‍ഔഷധി സ്റ്റോറുകള്‍ മാത്രമാണ്. 600ലധികം മരുന്നുകള്‍ ജന്‍ഔഷധി സ്റ്റോറുകളില്‍ ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ച് മരുന്നുകള്‍ മാത്രമാണ് ജന്‍ഔഷധിയില്‍ വിതരണം ചെയ്തത്. തുച്ഛമായ വിലയില്‍ മരുന്നുകള്‍ നല്കാന് ആരംഭിച്ച ജന്‍ഔഷധി സ്റ്റോറുകള്‍ വന്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് വിദഗ്ധര്‍ രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തില്‍ നിന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനുപുറമേ സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും വേണ്ടത്ര ഫലം കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments