ദുബായ് : ദുബായ് ഷെയ്ഖ് സെയ്ദ് റോഡിലെ പുതിയ പള്ളി പ്രാര്‍ത്ഥനയ്ക്കായി ഉടന്‍ തുറന്നു കൊടുക്കും. ദുബായ് ഇന്റര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ഹൃദയഭാഗത്താണ് പുതിയ പള്ളി നിലകൊള്ളുന്നത്. പുരാതന സംസ്‌കാരം കുടികൊള്ളുന്ന ഈ പള്ളിയുടെ കൊത്തുപണി അതിഗംഭീരമാണെന്ന് പറയാതെ വയ്യ. 2019 ലാണ് ഈ പള്ളി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക.
അഞ്ഞൂറോളം പേര്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കാനുള്ള സൗകര്യം ഉണ്ട്. വെള്ളിയാഴ്ചകളിലും റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ക്കുമായി പള്ളിയില്‍ എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
14,500 അടി വിസ്തൃതിയിലുള്ള പള്ളി പുതിയ വെര്‍ണാകുലര്‍ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ആധുനികവും പാരമ്പര്യവും ഇടകലര്‍ന്ന വാസ്തുവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ബില്‍ഡിംഗിന്റെ അകൃതിയാണ് അതീവ മനോഹരം. ക്യൂബ് ആകൃതിയ്ക്കുള്ളില്‍ മറ്റൊരു ക്യൂബിന്റെ രൂപത്തിലാണ് നിര്‍മാണ്. ഗേറ്റ് ഓഫ് അവന്യൂവില്‍ ഇത് പ്രതിഫലിയ്ക്കും. ദുബായിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണിത്.
Post Your Comments