India

ഇഫ്ത്താർ വിരുന്നുമായി ബന്ധപ്പെട്ടു വിവാദ വീഡിയോ ; പോലീസ് കേസെടുത്തു

ഹൈദരാബാദ് : ഇഫ്ത്താർ വിരുന്നുകൾക്കെതിരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത ബിജെപി എംഎൽഎ രാജാ സിങ് ലോധിനെതിരെ കേസെടുത്തു. മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പ് അനുസരിച്ചാണ് കേസെടുത്തതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സയിദ് ഫിയസ് അറിയിച്ചു.

വോട്ടിന്‌ ‘യാചിക്കുന്നവർ’ മാത്രമാണ് ഇഫ്ത്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതെന്ന് വിവാദ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്ര ശേഖർ റാവു ഇഫ്ത്താർ നടത്തുന്നത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്നും ആരോപിച്ചു, ഇസ്ലാം മതത്തിനും ഖുർ ആനും എതിരെ വിവാദ പരാമർശങ്ങൾ ഇയാൾ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button