കൊച്ചി: ശബരിമല സ്പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. വളരെ ശക്തമായി പ്രതികരിച്ചു. സ്ത്രീകള്‍ക്കുള്ള യാത്രാനിരോധനം അംഗീകരിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. . ഇത്തരം നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാവുമെന്നും ഇങ്ങനെയുള്ള വിവേചനം പൊതുഗതാഗത സംവിധാനത്തില്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.
ശബരിമല സ്പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സര്‍വീസുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണു കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
Post Your Comments