അഞ്ചല്‍•പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് അമ്മയുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കാറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു അനന്തകൃഷ്ണന് എന്ന 22 കാരനെ ക്രൂരമായി ആക്രമിച്ചത്.
പരിക്കേറ്റ യുവാവിനെ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചല്‍ ശബരിഗിരിയ്ക്ക് സമീപത്തെ മരണവീട് സന്ദര്‍ശിക്കാനാണ് എം.എല്‍.എ എത്തിയത്. ഇതേ വീട്ടില്‍ വന്ന ശേഷം തിരികെ ഇറങ്ങിയതാണ് അമ്മയും മകനും. ഇവരുടെ കാര്‍ എം.എല്‍.എയുടെ കാറിന് സൈദ് നല്‍കിയില്ല എന്നാരോപിച്ച് കാറില്‍ നിന്ന് ഇറങ്ങിയ ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ചു .
Post Your Comments