വേതന വര്‍ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്ന് മഹാരാഷ്ട്രയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രഖ്യാപനം. 6000 രൂപയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സ്‌റ്റൈപന്‍ഡായി ലഭിക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ നിത്യചെലവിന് പോലും തികയുന്നില്ലെന്നും 15,000 മുതല്‍ 20,000 രൂപയ്ക്കിടയില്‍ വേതനം നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് മെഡിക്കല്‍ ഇന്റെണ്‍സ് (എഎസ്എംഐ) ന്റെ നേതൃത്വത്തില്‍ 2015ല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ വേതനം 6000ല്‍ നിന്ന് 11000 ആയി വര്‍ധിപ്പിച്ചിരുന്നു. പക്ഷെ മാസങ്ങളേറെ പിന്നിട്ടിട്ടും ഇത് നടപ്പായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments