India

ആൾദൈവത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പുറത്ത്

ഇന്‍ഡോര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂ മഹാരാജി​ന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ തര്‍ക്കമെന്ന്​ സൂചന. മകളും രണ്ടാം ഭാര്യയും തമ്മിലുള്ള തർക്കം മൂലം അദ്ദേഹം മാനസികമായ പിരിമുറുക്കം അനുഭവിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2015ലാണ്​ ബയ്യു മഹാരാജിന്റെ ആദ്യ ഭാര്യ മാധവി മരിച്ചത്​. ഇതിനു ശേഷം 2017 ഏപ്രില്‍ 30ന്​ ഗൈനക്കോളജിസ്​റ്റ്​ ആയ ഡോ.ആയുഷിയെ അദ്ദേഹം വിവാഹം ചെയ്‌തു. എന്നാൽ ഇതിനോട് ബയ്യുവിന്റെ മകള്‍ കല്ല്യാണി എന്ന കുഹുവിന്​ താൽപര്യം ഉണ്ടായിരുന്നില്ല.

Read Also: ജോലി തേടിയെത്തി ചതിയിൽപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞവർക്ക് തുണയായി അജ്മാൻ പോലീസ്

ഇവർ തമ്മിലുള്ള പ്രശ്‌നം ബയ്യുവിനെ മാനസികമായി തളർത്തിയിരുന്നു. കൂടാതെ ഒരു റെസ്​റ്റോറന്‍റില്‍ വെച്ച്‌​ ബയ്യു മണിക്കൂറുകളോളം സമയം സംസാരിച്ച സ്​ത്രീയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബയ്യുവിന്റെ ആത്മഹത്യാക്കുറിപ്പിൽ തന്റെ സ്വത്തുക്കളുടെയും ബാങ്ക്​ അക്കൗണ്ടുകളുടെയും അധികാരം വിശ്വസ്​തനായ വിനായകന്റെ പേരിലേക്ക്​ മാറ്റിയതായും വിനായകനെ മാ​ത്രമേ തനിക്ക്​ വിശ്വാസമുള്ളൂ എന്നും അദ്ദേഹം എഴുതിയിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button