Kerala

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2016 -17ലെ ആരോഗ്യ കേരളം പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം.

നഗരസഭകളില്‍ ചാലക്കുടിക്ക് ഒന്നാം സമ്മാനവും (പത്തു ലക്ഷം), ഹരിപ്പാടിന് രണ്ടാം സമ്മാനവും (അഞ്ച് ലക്ഷം), വളാഞ്ചേരിക്ക് മൂന്നാം സമ്മാനവും (മൂന്നു ലക്ഷം) ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം ചിറയിന്‍കീഴിനും (10 ലക്ഷം) രണ്ടാം സ്ഥാനം നീലേശ്വരത്തിനും (5 ലക്ഷം) മൂന്നാം സ്ഥാനം ചിുറ്റുമലയ്ക്കുമാണ് (3 ലക്ഷം). ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം ഇടുക്കിയിലെ കുടയത്തൂരിനും (10 ലക്ഷം) രണ്ടാം സ്ഥാനം കിളിമാനൂരിനും (7 ലക്ഷം) മൂന്നാം സ്ഥാനം ഇടുക്കിയിലെ മുട്ടം പഞ്ചായത്തിനുമാണ് (6 ലക്ഷം). ജില്ലാതലത്തില്‍ വിജയികളായ ഗ്രാമപഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ജില്ല, ആദ്യ മൂന്നു സ്ഥാനക്കാര്‍ എന്ന ക്രമത്തില്‍:
തിരുവനന്തപുരം: പൂവ്വാര്‍, കൊല്ലയില്‍, കരവാരം.
കൊല്ലം: ക്ലാപ്പന, ചാത്തന്നൂര്‍, പന്മന
പത്തനംതിട്ട: ഏനാദിമംഗലം, മലയാലപ്പുഴ, വളളിക്കോട്
ആലപ്പുഴ: മുഹമ്മ, വളളിക്കുന്നം, കണ്ടല്ലൂര്‍
കോട്ടയം: മുത്തോലി, മറവന്‍തുരുത്ത്, മീനടം
ഇടുക്കി: ആലക്കോട്, അറകുളം, ഇടവെട്ടി
എറണാകുളം: മുളന്തുരുത്തി, മണീട്, മാറാടി
ത്യശ്ശൂര്‍: കൊടകര, വടക്കേക്കാട്, കയ്പമംഗലം
പാലക്കാട്: പുതുക്കോട്, ചാലിശ്ശേരി, അനങ്ങനടി
മലപ്പുറം: ആനക്കയം, എടക്കര, തൂവ്വൂര്‍
കോഴിക്കോട്: നരിക്കുനി, മേപ്പയ്യൂര്‍, ഏറമല
വയനാട്:മീനങ്ങാടി, പൂതാടി, മുപ്പെനാട്
കണ്ണൂര്‍: കാംഗോള്‍ ആലപ്പടമ്പ, അഞ്ചരക്കണ്ടി, ഇരിക്കൂര്‍
കാസര്‍ഗോഡ്: ചെറുവത്തൂര്‍, കിനാനൂര്‍ കരിന്തളം, മടിക്കൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button