മുന്‍ പാക്ക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനെതിരെ 97കാരി രംഗത്ത്. ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട് വിവാദപരമായ പല വാര്‍ത്തകളും പുറത്ത് വന്നതിന് പിന്നാലെയാണ് ഈ സംഭവം. വരുന്ന പാക്ക് പൊതു തിരഞ്ഞെടുപ്പില്‍ ഇമ്രാനെതിരെ മത്സരിച്ചാണ് 97കാരി വെല്ലുവിളിയാകുന്നത്. 97കാരിയായ ഹസ്രത്ത് ബീവിയാണ് പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയുടെ എന്‍എ 35, പികെ 89 എന്നീ സീറ്റുകളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ പോകുന്നത്. പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
വയസ് 97 ആയെങ്കിലും ഹസ്രത്ത് ആദ്യമായല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇതിന് മുന്‍പ് അഞ്ച് തവണ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന് മാത്രം. സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയാവും തന്റെ പ്രവര്‍ത്തനമെന്ന് ഹസ്രത്ത് പറയുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 30,000 പാക്ക് രൂപ വേണമെന്നത് മാത്രമാണ് ഹസ്രത്തിന് ഇപ്പോല്‍ മുന്നിലുളള വെല്ലുവിളി. ഇതിനോടകം ഹസ്രത്ത് ബീവിയെക്കുറിച്ചുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments