India

സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പതിനെട്ടുകാരനെ വെട്ടിക്കൊന്നു

പൂനെ: സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പതിനെട്ടുകാരനെ പ്രതി ഓടിക്കൊണ്ടിരുന്ന ബസിനുള്ളിലിട്ട് വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാവിലെ പൂനെയിലെ ഖേദ് തെഹ്‌സിലിലാണ് സംഭവം ഉണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തതായി അറിയിച്ചു. ചൊവ്വാഴ്ച ദവാലിയിലേക്ക് പോകാന്‍ ബസില്‍ കയറിയ യുവാവിനെ ബസില്‍ നേരത്തെ കയറിയിരുന്ന പ്രതി പിന്നിലൂടെ എത്തി മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടുകയായിരുന്നു.

യുവാവിന്റെ സഹോദരിയുടെ ചിത്രവും മറ്റ് വ്യക്തിഗത വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രതി പ്രചരിപ്പിച്ചതിനെതിരെ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനോടോപ്പം അശ്ലീല പരാമര്‍ശം നടത്തിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. കുടുംബത്തിന്റെ ബന്ധു കൂടിയാണ് പ്രതി. യുവാവിനെ കുത്തിയതിന് ശേഷം പ്രതി ഇറങ്ങി ഓടിയെങ്കിലും പിന്നീട് അറസ്റ്റിലാവുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button