Latest NewsDevotional

കുടുംബ കലഹം, രോഗങ്ങള്‍ എന്നിവ നിത്യവും അലട്ടുന്നുവോ? വാസ്തു ദോഷങ്ങൾ കുറയ്ക്കാൻ ചില മാർഗങ്ങൾ

എല്ലാവരുടെയും ഒരു പ്രശ്നമാണ് വീടിന്റെ ദോഷം. അടിക്കടിയുണ്ടാകുന്ന രോഗങ്ങള്‍, മരണങ്ങള്‍, കലഹങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണം വീടിന്റെ ദോഷമാണെന്ന് പലരും പറയാറുണ്ട്. അതുപോലെ പുതിയ  വീട്ടില്‍ വന്നതിനു ശേഷം മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ലെന്നു പറയുന്നവരും കുറവല്ല. എന്നാല്‍ വീടിനാണോ ദോഷം? അതോ വീടിരിക്കുന്ന സ്ഥലത്തിനൊ?

വാസ്തു ദോഷമുള്ള ഭൂമിയിൽ വീടുപണിതു താമസിക്കാൻ തുടങ്ങി ക്കഴിയുമ്പോഴായിരിക്കും രോഗങ്ങളായിട്ടും അപകടങ്ങളായിട്ടും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ലക്ഷങ്ങൾ മുടക്കിവീട് പണിതിട്ടും മനസമാധാനത്തോടെ താമസിക്കാൻ കഴിയാതെ വന്നാല്‍ പിന്നെ എന്ത് സുഖം?. പണച്ചിലവില്ലാതെ വാസ്തു ദോഷങ്ങൾ കുറയ്ക്കാൻ ചില മാർഗങ്ങൾ ഉണ്ട് .

വീടുപണിയാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ നവധാന്യങ്ങൾ പാകി കിളിർപ്പിക്കുക . നവധാന്യങ്ങൾ ഓരോന്നും നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. അവ ഗോതമ്പ്-സൂര്യൻ, നെല്ല്-ചന്ദ്രൻ, തുവര-ചൊവ്വ, പയർ-ബുധൻ, കടല-വ്യാഴം, അമര-ശുക്രൻ, എള്ള്-ശനി, ഉഴുന്ന്-രാഹു, മുതിര-കേതു എന്നിവയാണ്.. ഈ കിളിർത്ത ധാന്യങ്ങൾ പശുവിനോ മറ്റോ കൊടുക്കുകയോ വേണം. വീടുപണി കഴിഞ്ഞും ഇത് ചെയ്യാവുന്നതാണ്. നവധാന്യങ്ങൾ കിളിർത്തില്ലാ എങ്കിൽ വാസ്തുവിദഗ്ധന്റെ സഹായം തേടണം.

പുരയിടത്തിൽ കൂവളം ,നെല്ലി ,പ്ലാവ് എന്നിവ ഉണ്ടായിരിക്കുക , വടക്കു ഭാഗത്തായി ലക്ഷ്മീ ദേവി സങ്കൽപ്പത്തിൽ നെല്ലി നടുക , തുളസിത്തറയിൽ ലക്ഷ്മീനാരായണ സങ്കല്പത്തിൽ തുളസിയോടൊപ്പം മഞ്ഞൾ നടുക ,തെക്കുകിഴക്ക് ഭാഗത്തു മുള നടുക ,ഈശാനകോണിൽ കണിക്കൊന്ന വളർത്തുക, വീടിനു ചുറ്റും വാഴ ,കവുങ്ങ് എന്നിവ നട്ടു പരിപാലിക്കുക തുടങ്ങിയ ചെയ്യുന്നതും സ്ഥലത്തെ നെഗറ്റീവ് ഊർജ്ജത്തെ കുറയ്ക്കുന്നു. ദോഷമുള്ള ഭൂമിയിൽ ചാണകം കലക്കി തളിക്കുകയോ കല്ലുപ്പ് വിതറുകയോ ചെയ്യുന്നതും നല്ലതാണെന്ന് വിശ്വാസം

പൗർണമി ദിവസം വീടിന്റെ പ്രധാന വാതിലിന്റെ നീളത്തിലും വീതിയിലുമുള്ള കറുകമാല ,വെറ്റിലമാല എന്നിവ കട്ടിളയിൽ ചാർത്തുക. പിറ്റേന്ന് മാലകൾ ശുദ്ധജലത്തിൽ മുക്കി വീടിനകത്തും പുറത്തും പുരയിടത്തിലും തളിക്കുന്നതും ഉത്തമ മാര്‍ഗ്ഗമാണെന്നു പഴമക്കാര്‍ പറയുന്നു. അങ്ങനെ ചെയ്യുകയാണെങ്കില്‍ തളിച്ചശേഷം മാലകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഒഴുക്കുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു കളയണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button