സിംഗപ്പൂര്‍ : അമേരിക്കന്‍ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാന്‍ പ്രത്യേക സംഘം. കിമ്മിന്റെ സുരക്ഷാ സന്നാഹങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. സിംഗപ്പൂരില്‍ അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപുമായി ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്ന് സമാധാന ചര്‍ച്ചയ്ക്ക് എത്തിയതാണെങ്കിലും, കിമ്മിനെ സംബന്ധിച്ച എല്ലാവിധ രഹസ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് സന്ദര്‍ശനം. കിമ്മിന്റെ യാതൊരു തരത്തിലുള്ള അവശിഷ്ടങ്ങളും സിംഗപ്പൂരില്‍ ശേഷിപ്പിക്കാതെയാണ് ഉത്തരകൊറിയന്‍ സംഘം സന്നാഹങ്ങളൊരുക്കിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ മലമൂത്രങ്ങളടക്കം ശേഖരിച്ച് തിരികെക്കൊണ്ടുപോകാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ടവരുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയയില്‍നിന്നെത്തിയ സംഘമാണ് അദ്ദേഹത്തിനായി ഭക്ഷണം പാകം ചെയ്യുന്നത്. പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടബിള്‍ ടോയ്‌ലറ്റും കൊണ്ടുവന്നിട്ടുണ്ട്. അമേരിക്കന്‍ ചാരസംഘടനയായ സിഐ.എയും മറ്റ് ചാരസംഘടനകളും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എല്ലാത്തരം പഴുതുകളും അടച്ചുകൊണ്ടാണ് കിമ്മും സംഘവും എത്തിയത്.
ഒരുതരത്തിലും രഹസ്യങ്ങള്‍ ചോര്‍ന്നുപോകരുതെന്ന നിര്‍ബന്ധമുള്ളതിനാല്‍, യാത്രപോലും അതീവ രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നു. ഒരേതരത്തിലുള്ള മൂന്ന് വിമാനങ്ങളാണ് പ്യോങ്‌യാങ്ങില്‍നിന്ന് പുറപ്പെട്ടത്. ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനങ്ങളിലൊന്ന് ഇടയ്ക്കുവെച്ച് സിംഗപ്പൂരിലേക്ക് തിരിയുകയായിരുന്നു. സിംഗപ്പൂരില്‍ നഗരസന്ദര്‍ശനത്തിന് കിം ഇറങ്ങിയത് ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ കാറിലാണ്. ഇതിനെ അകമ്പടി സേവിച്ചുകൊണ്ട് 20 കാറുകള്‍ വേറെയും. ഒപ്പം കിമ്മിന്റെ വാഹനത്തിന് ചുറ്റും ഓടുന്ന അംഗരക്ഷകരും ഉണ്ടായിരുന്നു. ഉച്ചകോടിക്കിടെ കിം കൊല്ലപ്പെട്ടേക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ഉത്തരകൊറിയ ഇത്രയും സുരക്ഷാ സന്നാഹങ്ങളൊരുക്കിയിരുന്നത്.
Post Your Comments