Life StyleFood & CookeryHealth & Fitness

രാവിലെ 10 മണിക്ക് ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതു കൂടി അറിയുക

പല കാരണങ്ങള്‍കൊണ്ട് നാം പ്രഭാത ഭക്ഷണം ഒഴിവാക്കുകയും കൃത്യമായ സമയത്ത് കഴിക്കാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അത് ഒരിക്കലും നല്ലതല്ല. കാരണം അന്നത്തെ നമ്മുടെ ദിവസം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ പ്രഭാതഭക്ഷണമായിരിക്കും. ഒരു ദിവസത്തിലെ ആദ്യ ഭക്ഷണമെന്ന നിലയില്‍ അതില്‍ വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോടീന്‍സ്, ഫൈബര്‍ എന്നിവ ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തില്‍ ഫലങ്ങളും,ധാന്യങ്ങളും ഉള്‍പ്പെടുത്തുന്നത് വളരെ ഉത്തമമാണ്.

Also Read :ഒരു പങ്കാളിയുമായി മാത്രം സെക്‌സ് : ഇല്ലെങ്കില്‍ ഒരിക്കലും മാറാത്ത മാരക ലൈംഗിക രോഗം : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, ഹൃദയധമനികളുടെ കനം വര്‍ദ്ധിപ്പിക്കുമെന്നാണ് അടുത്തിടെ നടത്തിയ പുതിയ പഠനങ്ങള്‍ പറയുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരുന്നാല്‍, അതിറോസ്‌ക്ലീറോസിസ് എന്ന തരം ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നത്. ഹൃദയാരോഗ്യം മാത്രമല്ല, മൈഗ്രേയ്ന്‍, ചിന്താശേഷിക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്കും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതുവഴി ഇടയാക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നല്ലരീതിയില്‍ കുറയുന്നു. ഇത് ശരീരത്തിലെ ഛയാപചയപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.

Also Read : വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ യുവാവ് രൂപം മാറി എത്തിയത് ദുബായില്‍ : ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ യുവാവിന്റെ പ്രതീക്ഷ തെറ്റി

പ്രാതല്‍ ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കലോറിയാണ് നഷ്ടപ്പെടുന്നത്. കൂടാതെ അതിനുശേഷത്തെ ഭക്ഷണം അളവില് കൂടുതല് കഴിക്കാനും കാരണമാകുന്നു. ഉച്ചയ്ക്കും രാത്രിയുമെല്ലാം കഴിക്കുന്ന അമിതഭക്ഷണമാണ് ശരീരഭരം കൂടുന്നതിന് കാരണമായി ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ട ശരിയായ സമയം
1. രാവിലെ ഉറക്കം എഴുനേറ്റാല്‍ 30 മിനിറ്റിനകം ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരിക്കണം.
2. പ്രാതല്‍ കഴിക്കുന്നതിനുള്ള ശരിയായ സമയം രാവിലെ 7 മണിയാണ്.
3. 10 മണി വരെ ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെയിരിക്കരുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button