Automobile

പ്രതിസന്ധിയില്‍ മുങ്ങി സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി : കാരണമിതാണ്

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി പ്രതിസന്ധി നേരിടുകയാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി അനില്‍ വര്‍ഗീസ്. മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലെ ചില അനിശ്ചിതാവസ്ഥകളാണ് ഇവിടെ പ്രധാന  കാരണം എന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞ മോഡല്‍ വാഹനങ്ങളുടെ വില്‍പ്പനയ്ക്കാണ് ബുദ്ധിമുട്ട് നേരിടുന്നത്. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ്  നിലനിൽക്കുന്നത്. ഇത് ഏതു രീതിയില്‍ തീരുമാനമാകുമെന്ന് അറിയാത്തതിനാൽ വാഹനത്തിന്റെ വില്‍പ്പന സാധ്യതക്കും, ലാഭ പ്രതീക്ഷക്കും  മങ്ങലേറ്റു.

 പഴയ വാഹനങ്ങളുടെ വിപണിമൂല്യത്തില്‍ വലിയ തോതിലുള്ള കുറവാണ് സംഭവിച്ചത്. നിലവില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ 60 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആളുകള്‍ വാങ്ങാന്‍ മടിക്കുകയാണ്. നേരത്തെ മാസത്തില്‍ പത്ത് വാഹനങ്ങളോളം വില്‍പ്പന നടത്തിയിരുന്ന ഡീലര്‍മാര്‍ ഇപ്പോള്‍ ആറു മാസത്തിനുള്ളില്‍ പോലും ഇത്രയും വാഹനങ്ങള്‍ വില്‍ക്കുന്നില്ല. അതിനാൽ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നില്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി ഇനിയും വൻ പ്രതിസന്ധി നേരിടും. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ പഴക്കത്തിന് പരിധി നിശ്ചയിച്ചാല്‍ രാജ്യം സ്‌ക്രാപ്പിന്റെ കേന്ദ്രമായി മാറാനുള്ള സാധ്യതയാണുള്ളതെന്നും രജിസ്ട്രേഷന്‍ പുതുക്കാതെ കൂടിയാകുമ്ബോള്‍ വാഹനം പൊളിച്ച്‌ സ്‌ക്രാപ്പാക്കാനേ നിവൃത്തിയുള്ളൂവെന്ന് അനില്‍ വര്‍ഗീസ് പറഞ്ഞു.

മെട്രോ നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രിബ്യൂണല്‍ വിധി സുപ്രീം കോടതി സ്വാഭാവിക നീതി നിഷേധമാണെന്നു കാണിച്ച്‌  റദ്ദാക്കിയിരുന്നു.  ഈ വിധിയുടെ പശ്ചാത്തലത്തിൽ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുന്നതില്‍നിന്ന് ജനങ്ങള്‍ പിന്തിരിയുന്നു. മോട്ടോര്‍ വാഹന ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പഠനങ്ങളില്ലാത്ത ഇത്തരം വിധികള്‍ ജനങ്ങളിൽ ഉളവാക്കുന്ന ആശങ്ക വളരെ വലുതാണ്.

Also read : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button